16 October Wednesday

ബൈഡന്റെയും ട്രംപിന്റെയും ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ വാട്‌സ്‌ആപ്പ്‌ ഹാക്ക്‌ ചെയ്യാൻ ശ്രമം; പിന്നിൽ ഇറാനെന്ന്‌ മെറ്റ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

photo credit: X

വാഷിങ്‌ടൻ> അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെയും മുൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെയും ഭരണസമയത്ത്‌ അഡ്മിനിസ്ട്രേഷനുകളിൽ ഉണ്ടായിരുന്ന  ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്കിംഗ് ചെയ്യാൻ ശ്രമിച്ചതായി മെറ്റയുടെ വെളിപ്പെടുത്തൽ. ഇറാനിലെ ഹാക്കർ ഗ്രൂപ്പുകളാണ്‌ ഇതിന്റെ പുറകിൽ എന്നാണ്‌ മെറ്റ പറയുന്നത്‌.  

ഇവർ  ലക്ഷ്യമിട്ട അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യാനായില്ലെന്നും മെറ്റ പറഞ്ഞു. ലക്ഷ്യമിട്ട വ്യക്തികളുടെ പേര് കമ്പനി വെളിപ്പെടുത്തിയില്ല. എന്നാൽ രാഷ്ട്രീയ, നയതന്ത്ര ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ, പ്രസിഡന്റ് ബൈഡന്റെയും മുൻ പ്രസിഡന്റ് ട്രംപിന്റെയും ഭരണസമയത്തെ ചിലരും ഇതിൽ ഉൾപ്പെടുന്നു എന്ന്‌ വ്യക്തമാക്കി.  

മൊബൈൽ ഫോണുകളിൽ നിരീക്ഷണ സോഫ്‌റ്റ്‌വെയർ സ്ഥാപിക്കുന്നതിന് പേരുകേട്ട ഇറാന്റെ സൈന്യത്തിനുള്ളിലെ ഒരു രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എപിടി42  (APT42) എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഇതിന്‌ പിന്നിലെന്ന്‌ മെറ്റ വെളിപ്പെടുത്തി.

ഇറാൻ സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഹാക്കിങ് ഗ്രൂപ്പാണ്‌ എപിടി42. കോളുകൾ റെക്കോർഡുചെയ്യാനും സന്ദേശങ്ങൾ മോഷ്ടിക്കാനും ക്യാമറകളും മൈക്രോഫോണുകളും  ഓണാക്കാനും എപിടി42 ഉപയോഗിച്ച ഹാക്കർ സോഫ്റ്റ്‌വെയർകൊണ്ടു സാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top