06 October Sunday

പാക് കടലിൽ വൻ എണ്ണ ശേഖരം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

പ്രതീകാത്മക ചിത്രം

ഇസ്‍ലാമാബാദ് > പാകിസ്ഥാ​ന്റെ സമുദ്രാതിർത്തിയിൽ പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്‍റയും വൻ നിക്ഷേപം കണ്ടെത്തിയതായി റിപ്പോർട്ട്. സൗഹൃദ രാജ്യവുമായി സഹകരിച്ച് മൂന്ന് വർഷമായി നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് നിക്ഷേപങ്ങളുടെ സ്ഥാനം തിരിച്ചറിയാനായതെന്നും രാജ്യത്തിന്റെ തലവര മാറ്റിയെഴുതുന്ന കണ്ടെത്തലാണിതെന്നും മുതിർന്ന പാക് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ബ്ലൂ വാട്ടർ ഇക്കോണമി എന്നാണ്  ഉദ്യോഗസ്ഥൻ ഇതിനെ വിശേഷിപ്പിച്ചത്. പര്യവേക്ഷണത്തിന്റെ സാധ്യതകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയിൽ തന്നെ പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എണ്ണ പുറത്തെടുക്കുന്നതിന് വർഷങ്ങളെടുക്കും. ഇത് ലോകത്തിലെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണെന്നും പെട്രോളിയവും പ്രകൃതിവാതകവും മാത്രമല്ല സമുദ്രത്തിൽനിന്ന് ഖനനം ചെയ്യാൻ കഴിയുന്ന ഇതര ധാതുക്കളുടെ നിക്ഷേപവും ​ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. നിലവിൽ വെനസ്വേല, സൗദി അറേബ്യ, ഇറാൻ, കാനഡ, ഇറാഖ് എന്നിവയാണ് എണ്ണ ശേഖരത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top