21 February Thursday

അമ്മയെ കൊന്ന‌് ഫ്രിഡ‌്ജിൽ സൂക്ഷിച്ച മകന‌് 30 വർഷം തടവ‌്ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

യു വെയ‌് ഗോങ‌്

ഹോണോലുലു> അമ്മയെ കൊന്ന‌് കഷണങ്ങളാക്കി ഫ്രിഡ‌്ജിൽ സൂക്ഷിച്ച മകന‌് 30 വർഷം കഠിന തടവ‌്. ഹവായ‌് ദ്വീപിലെ അപ്പാർട‌്മെന്റിൽ 2016 സെപ‌്തംബറിലാണ‌് ലിയു യുൻ ഗോങ‌് എന്ന സ‌്ത്രീയെ മകൻ യു വെയ‌് ഗോങ‌് (28)  കൊലപ്പെടുത്തിയത‌്.

 തൊട്ടടുത്ത വർഷം ആത്മഹത്യക്ക‌് ശ്രമിച്ച യുവാവ‌് താൻ അമ്മയെ കൊലപ്പെടുത്തിയെന്ന‌് പൊലീസിനോട‌് വെളിപ്പെടുത്തുകയായിരുന്നു. യുവാവ‌് പറഞ്ഞതനുസരിച്ച‌് അപ്പാർട്ട‌്മെന്റിലെ ഫ്രിഡ‌്ജിൽ പൊലീസ‌് പരിശോധന നടത്തിയപ്പോൾ ഏഴ‌് കവറിലായി സൂക്ഷിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.

കോളേജിൽ പോകാൻ നിർബന്ധിച്ചതിനാണ‌് അമ്മയെ കൊലപ്പെടുത്തിയത‌്. തലയ‌്ക്കേറ്റ ഗുരുതരമായ മുറിവാണ‌് മരണകാരണം. അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചല്ല മർദിച്ചതെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവാവ‌് കോടതിയിൽ പറഞ്ഞു.

ഹവായിയിലെ ഒരു സ‌്പായിൽ ജോലി ചെയ്യുകയായിരുന്നു ലിയു യുൻ ഗോങ‌്. ഇവർ ജോലിക്കെത്താത്തതിനെ തുടർന്ന‌് കടയുടമ വീട്ടിലേക്ക‌് വിളിച്ചിരുന്നു. എന്നാൽ,  ലിയു സമീപ ദ്വീപിലേക്ക‌് പോയതാണെന്നും കുറച്ചുമാസങ്ങൾക്കു ശേഷമേ തിരിച്ചെത്തൂവെന്നും മകൻ പറഞ്ഞതായി കടയുടമ മൊഴി നൽകി.
 


പ്രധാന വാർത്തകൾ
 Top