ലണ്ടൻ > ബ്രിട്ടന് ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ ടാങ്കറിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു. ടാങ്കറിലെ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി അജ്മല്‍ സാദിഖ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ളത്. കപ്പലിലുള്ളവര്‍ നിലവില്‍ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അജ്മല്‍ സാദിഖിന്റെ സഹോദരന് മലയാളം വാർത്താ ചാനൽ മീഡിയാവണ്ണിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം വിളിച്ചിരുന്നുവെന്നും ഉടനെ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സഹോദരന് വിശദമാക്കി.
ഈ മാസം നാലിനാണ് ബ്രിട്ടന്, ജിബ്രാള്‍ട്ടറില്‍ നിന്നും ഇറാന് കപ്പല്‍ പിടിച്ചെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന് പിടിച്ചെടുക്കുന്നത്. ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലും മൂന്ന് മലയാളികളുണ്ട്. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മറ്റൊരാളുമാണ് ഈ കപ്പലിലുള്ള മലയാളികള്‍. ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..