കറാച്ചി>പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും മൗലീക അവകാശങ്ങൾക്കുമായി പോരാടിയതിന് തീവ്രവാദികളുടെ വെടിയുണ്ടക്കിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് ജന്മനാടായ പാക്കിസ്ഥാനിൽ മടങ്ങിയെത്തി. ആറുവർഷങ്ങൾക്കുശേഷമാണ് മലാലയും കുടുംബവും പാകിസ്ഥാനിലെത്തുന്നത്. കുറച്ചുനാളത്തെ സന്ദൾശനത്തിനാണ് പാക്കിസ്ഥാനിലേക്കെത്തിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചരണം നടത്തിയതിന് 2012ലാണ് താലിബാന് തീവ്രവാദികൾ മലാലയെ വെടിവെച്ചത്. സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങവെ സ്കൂൾ ബസിൽവെച്ചാണ് മലാലക്ക് വെടിയേറ്റത്. അ്ന്ന് 14 വയസുണ്ടായിരുന്ന മലാലക്ക് തലയിലാണ് വെടികൊണ്ടത്. ഗുരുതരാവസ്ഥയിൽ ബ്രിട്ടനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർപഠനവും അവിടെയായിരുന്നു. 2014ലാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
ഇന്ന് പുലർച്ചെയാണ് മലാല പാക്കിസ്ഥാനിൽ എത്തിയത്. പാക് പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുമായി മലാല കൂടിക്കാഴ്ച്ച നടത്തിയേക്കും.സുരക്ഷ പ്രശ്നങ്ങള്‍ കാരണം സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.