04 December Friday

തുർക്കിയിൽ ഭൂകമ്പത്തിൽ 4 മരണം; സുനാമി മുന്നറിയിപ്പ്‌, നിരവധിപേർ മണ്ണിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

അങ്കാറ > തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയില്‍ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാല് പേര്‍ മരിക്കുകയും 120ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈജിയന്‍ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും തുര്‍ക്കിയുടെ തീരദേശ നഗരങ്ങളില്‍ വലിയതോതില്‍ വെള്ളം കയറിയതായും ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗ്രീസിലും സമാനമായ തോതില്‍ ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഈജിയന്‍ കടലിലെ ദ്വീപായ സാമൊസ് അടക്കം ചിലയിടങ്ങളില്‍ സുനാമി മുന്നറിയിപ്പുണ്ട്.

തീരദേശ നഗരമായ ഇസ്മിറില്‍ നിരവധി കെട്ടടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top