ഇന്തോനേഷ്യയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത > ഇന്തോനേഷ്യയിലെ സുലവേസിയിൽ ഭൂചലനം. ശനിയാഴ്ച 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് ഇഎംഎസ്‌സി അറിയിച്ചു.
“ഇതുവരെ, ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല, പക്ഷേ അപകടസാധ്യത നീരീക്ഷിച്ചുവരികയാണെന്ന്” പ്രാദേശിക ദുരന്ത നിവാരണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എം ഇഹ്‌സാൻ ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയോട് പറഞ്ഞു.
0 comments