പ്രണയിക്കാൻ പഠിക്കാം; ലവ് എജുക്കേഷൻ നടപ്പാക്കാനൊരുങ്ങി ചൈന
ബെയ്ജിംഗ് > സർവകലാശാലകളിൽ പ്രണയ വിദ്യാഭ്യാസം നടപ്പാക്കാനൊരുങ്ങി ചൈനീസ് സർക്കാർ. ചൈനയിൽ പ്രണയം കുറയുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. യുവാക്കൾക്ക് പ്രണയത്തോടും വിവാഹത്തോടുമുള്ള താല്പര്യം കുറയുന്നതാണ് ലവ് എജുക്കേഷൻ എന്ന ആശയത്തിലേക്ക് സർക്കാരിനെ എത്തിച്ചത്.
ചൈന പോപുലേഷൻ ന്യൂസ് പറയുന്നതനുസരിച്ച് രാജ്യത്തെ 57 ശതമാനം കോളേജ് വിദ്യാർഥികളും പ്രണയത്തിന് എതിരാണ്. ഇതിനുള്ള പ്രധാന കാരണം പ്രണയവും പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായതുകൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈകാരിക ബന്ധങ്ങളെ കുറിച്ച് പുതുതലമുറയ്ക്ക് അറിയില്ലായെന്നും റിപ്പോർട്ടിലുണ്ട്.
0 comments