06 October Sunday

ലബനനിൽ വാക്കി ടോക്കി സ്‌ഫോടനം; 20 മരണം, 450 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ബെയ്‌റൂട്ട്‌> പേജര്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ ലബനനിലെ ഹിസ്‌ബുള്ള ശക്തികേന്ദ്രത്തിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ച്‌ 20 പേർ കൊല്ലപ്പെട്ടു. 450 പേർക്ക്‌ പരിക്കുണ്ട്‌. കഴിഞ്ഞ ദിവസം പേജർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട, ഹിസ്‌ബുള്ള എംപിയുടെ മകന്റെ സംസ്‌കാര ചടങ്ങിനിടെയാണ്‌ സ്‌ഫോടനം. തലസ്ഥാനമായ ബെയ്‌റൂട്ടിന്‌ സമീപത്തെ ഹിസ്‌ബുള്ള ശക്തികേന്ദ്രമായ ദഹിയയിലാണ്‌ സ്‌ഫോടനം നടന്നത്‌.

സ്‌ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർ സംസ്‌കാരത്തിനെത്തിയിരുന്നു. ലബനനിലെ സായുധസംഘമായ ഹിസ്‌ബുള്ള അഞ്ച്‌ മാസം മുമ്പ്‌ വാങ്ങിയ വാക്കിടോക്കിയാണ്‌ പൊട്ടിത്തെറിച്ചതെന്നാണ്‌ റിപ്പോർട്ട്‌. ദഹിയയ്‌ക്ക്‌ പുറമേ മറ്റ്‌ സ്ഥലങ്ങളിലും സമാന സ്‌ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്‌. വാക്കി ടോക്കി സ്‌ഫോടനങ്ങൾക്ക്‌ പിന്നിലും ഇസ്രയേലാണെന്ന്‌ ഹിസ്‌ബുള്ള പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top