25 May Monday

ട്രംപിന്റെ സമാധാന പദ്ധതി തള്ളി; ചവറ്റുകൊട്ടയിലെറിഞ്ഞ് കുവൈത്ത് സ്‌പീ‌ക്കര്‍

അനസ് യാസിന്‍Updated: Sunday Feb 9, 2020

മനാമ > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ കോപ്പി കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അടിയന്തിര അറബ് ഇന്റര്‍-പാര്‍ലമെന്ററി യൂനിയന്‍ യോഗത്തിലാണ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം. ട്രംപിന്റെ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. മരിക്കാന്‍ വിധിക്കപ്പെട്ട ഈ പദ്ധതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നു പറഞ്ഞാണ് ട്രംപ് പദ്ധതിയുടെ കോപ്പി അദ്ദേഹം ചവറ്റു കൊട്ടയില്‍ എറിഞ്ഞത്.

അമേരിക്കന്‍ സമാധന പദ്ധതി നിരാകരിക്കുന്നതായി അറബ് ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ ആവര്‍ത്തിച്ചു. പലസ്തീന്‍ ലക്ഷ്യത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കാണുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ഏകപക്ഷീയമായ ഒന്നാണ് യുഎസ് പദ്ധതിയെന്നും യൂണിയന്‍ വ്യക്തമാക്കി. 20 രാജ്യങ്ങളിലെ സ്പീക്കര്‍മാരര്‍ പങ്കെടുത്ത യോഗം, അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ കയ്യേറ്റങ്ങള്‍ക്ക് അറുതിവരുത്തുന്ന നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ അറബ് രാജ്യങ്ങളെ ആഹ്വാനം ചെയ്തു.

അമേരിക്കന്‍ സമാധാന പദ്ധതി ചാപിള്ളയായാണ് പിറന്നതെന്ന് കുവൈത്ത് സ്പീര്‍ക്കര്‍ യോഗത്തില്‍ പറഞ്ഞു. ആയിരം ഭരണകൂടങ്ങള്‍ ശ്രമിച്ചാലും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. പദ്ധതിയോട് അന്താരാഷ്ട്ര സമൂഹം ഏതാ് ഐകകണ്ഠേനയുള്ള എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. പദ്ധതി പലസ്തീനികള്‍ തള്ളി. അറബികളും ഇസ്ലാമിക ലോകവും നിരാകരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ആരും തന്നെ ഈ പദ്ധതിക്കൊപ്പമില്ല അനുരഞ്ജകര്‍ ശരിയായ സമാധാനത്തിനായി ഗൗരവമാര്‍ന്ന ഇടപെടലുകള്‍ നടത്തണം. അത് ജറുസലേം തല്സഥാനമായ പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തലൂടെ മാത്രമേ സാധ്യമാകൂ. പശ്ചിമേഷ്യയില്‍ സമാധാനം കരഗതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അറബ് ലോകത്തിന്റെ പൂര്‍ണ്ണ പിന്‍തുണയുന്നെും കുവൈത്ത് സ്പീക്കര്‍ അറിയിച്ചു.

പലസ്തീന്‍ പ്രശ്നത്തില്‍ വിവിധ അന്താരാഷ്ട്ര പാര്‍ലമെന്ററി സംഘങ്ങളുടെ പിന്‍തുണ ആര്‍ജ്ജിക്കാനായി കുവൈത്ത് സ്പീക്കര്‍, ഇറാഖ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹാല്‍ബൗസി, ആള്‍ജീരിയന്‍ ഡെപ്യൂട്ടി സ്പീക്കര്‍ മാലിക് ഖാസെയ്രി എന്നിവരങ്ങിയ സമിതി രൂപീകരിച്ചു.


പ്രധാന വാർത്തകൾ
 Top