28 March Saturday

കുവൈറ്റില്‍ ഇനി വിദേശ വിദ്യാര്‍ഥികള്‍ക്കും നഴ്‌സുമാര്‍ക്കും വളയംപിടിക്കാനാകില്ല

അനസ് യാസിന്‍Updated: Wednesday Feb 12, 2020

മനാമ > കുവൈറ്റില്‍ വിദേശി വിദ്യാര്‍ഥികള്‍ക്കും നഴ്സുമാര്‍ക്കും പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷന്‍സ് വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. എന്നാല്‍, നിലവിലുള്ള ലൈസന്‍സ് പുതുക്കാന്‍ തടസ്സമുണ്ടാകില്ല.

വിദേശികള്‍ക്ക്‌ ഡ്രൈവിങ്‌ ലൈസന്‍സ് ലഭിക്കാന്‍ 600 ദിനാര്‍ ശമ്പളം, സര്‍വകലാശാലാ ബിരുദം, 2 വര്‍ഷം കുവൈറ്റില്‍ താമസം എന്നീ ഉപാധികള്‍ നിലവിലുണ്ട്. ചില പ്രൊഫഷനുകളിലുള്ളവര്‍ക്കും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈവര്‍ വിസയില്‍ എത്തുന്നവര്‍ക്കും ഉപാധികള്‍ ബാധകമല്ല. ഉപാധികള്‍ ബാധകമല്ലാത്ത വിഭാഗത്തിലായിരുന്നു നേരത്തെ വിദേശി വിദ്യാര്‍ഥികളും നഴ്സുമാരും. 


 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top