21 February Thursday

കുവൈറ്റിൽ ഡ്രൈവിങ്‌ ലൈസൻസ്‌ നടപടികൾ ഓൺലൈനാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 23, 2019

കുവൈറ്റ് സിറ്റി > കുവൈറ്റിലെ ഡ്രൈവിങ്‌ ലൈസൻസ് നടപടിക്രമങ്ങൾ രണ്ടു മാസത്തിനകം ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്ന് വാഹന ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. ഇതിന്റെ ആദ്യപടിയായി പരീക്ഷണ അടിസ്ഥാനത്തിലുള്ള പ്രവർത്തങ്ങൾ ആരംഭിച്ചതായും ജീവനക്കാർക്ക് പരിശീലനം നൽകുന്നത് പുരോഗമിക്കുകയാണെന്നും വാർത്തയിൽ പറയുന്നു.

ആദ്യഘട്ടത്തിൽ സ്വദേശികൾക്ക് ലൈസൻസ് അവദിക്കൽ ഉൾപ്പെടെയുള്ള നടപടികളാണ് ഓൺലൈനിൽ തുടങ്ങുക. പിന്നീട് രാജ്യത്ത് അധിവസിക്കുന്ന പ്രവാസികൾക്കും ഈ സൗകര്യം ലഭ്യമാക്കും. സിവിൽ ഐഡി കാർഡുകൾ സ്വീകരിക്കുന്ന സംവിധാനം പോലെ പ്രത്യേക സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് മെഷീനുകൾ സ്ഥാപിച്ച് പുതിയതോ പുതുക്കിയതോ ആയ ലൈസൻസുകൾ സ്വീകരിക്കാവുന്ന സംവിധാനമാണ് നിലവിൽ വരിക. ഇതുവഴി വലിയ തോതിലുള്ള സമയം ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top