21 March Thursday

നോർവെയിൽ കോടീശ്വരന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം വേണ്ടത‌് ക്രിപ‌്റ്റോ കറൻസിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 10, 2019

ആൻ എലിസബത്ത‌് ഫാൾകെവിക‌് ഹേഗൻ

ഓസ‌്‌ലോ>നോർവെയിലെ കോടീശ്വരനായ വ്യാപാരിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യം ക്രിപ‌്റ്റോ കറൻസി(പണത്തിനു പകരമായി കൈമാറ്റം ചെയ്യാൻ പറ്റുന്ന മൂല്യമുള്ള കൃത്രിമമായ ഇലക്ട്രോണിക് നാണയം)യിൽ ആവശ്യപ്പെട്ടു. കോടീശ്വരൻ ടോം ഹേഗന്റെ ഭാര്യ ആൻ എലിസബത്ത‌് ഫാൾകെവിക‌് ഹേഗനെ കാണാതായിട്ട‌് 10 ആഴ‌്ചയായി.

ഓസ‌്‌ലോയിൽനിന്ന‌് 20 കിലോമീറ്റർ അകലെ ലോറൻ‌സ‌്കോഗിലെ വീട്ടിൽനിന്നാണ‌് അജ്ഞാതർ ആനിനെ തട്ടിക്കൊണ്ടുപോയത‌്. 10.3 ദശലക്ഷം ഡോളറാണ‌് ക്രിപ‌്റ്റോകറൻസിയായി സംഘം ആവശ്യപ്പെട്ടത‌്. അതേസമയം പണം ആവശ്യപ്പെട്ടവരുടെ പക്കൽതന്നെയാണോ ആൻ ഉള്ളതെന്ന കാര്യത്തിൽ പൊലീസ‌് ആശങ്കയിലാണ‌്.

കുറ്റകൃത്യങ്ങൾ കുറഞ്ഞ രാജ്യമായി കണക്കാക്കുന്ന നോർവെയിൽ ഈ  സംഭവം കടുത്ത ആശങ്കയുയർത്തിയിട്ടുണ്ട‌്. 20 കോടി ഡോളർ ആസ‌്തിയുള്ള ടോം നോർവെയിലെ 172ാമത്തെ പണക്കാരനാണ‌്.

പ്രധാന വാർത്തകൾ
 Top