23 March Saturday

ഖഷോഗി വധം: സൗദി രാജകുമാരനെ തള്ളാതെ ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

വാഷിങ‌്ടൺ > മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിൽ പങ്കുണ്ടെന്ന‌് സിഐഎ കുറ്റപ്പെടുത്തുന്ന സൗദി രാജകുമാരൻ മുഹമ്മദ‌്‌ ബിൻ സൽമാനെ തള്ളിപ്പറയാതെ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. വധത്തിൽ സൽമാന‌് പങ്കുണ്ടോയെന്ന ചോദ്യം നിരസിച്ച ട്രംപ് അദ്ദേഹം സൗദി അറേബ്യയുടെ നേതാവാണെന്നും അവർ നമ്മുടെ മിത്രമാണെന്നുമാണ് അന്തര്‍ദേശീയ വാര്‍ത്തഏജന്‍സിയായ റോയിട്ടേഴ‌്സിനു നല്‍കിയ അഭിമുഖത്തില്‍  പ്രതികരിച്ചത്. സൗദിക്കൊപ്പം എന്നു പറയുമ്പോൾ സൽമാനോപ്പം എന്നല്ലേയെന്ന റോയിട്ടേഴ‌്സിന്റെ ചോദ്യത്തിന‌് അതെ എന്നായിരുന്നു  മറുപടി. ഖഷോഗി വധത്തിൽ തനിക്ക‌് പങ്കില്ലെന്ന‌് സൽമാൻ ഉറപ്പിച്ചു പറഞ്ഞതായും ട്രംപ‌് പറഞ്ഞു.

സൗദി രാജകുമാരൻ മുഹമ്മദ‌് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ‌് ഖഷോഗിയെ കൊന്നതെന്ന‌് സിഐഎ ഡയറക്ടർ ഗിന ഹ‌സ‌്പൽ കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ, സിഐഎ ഡയറക്ടറുടെ  പ്രസ‌്താവന അനവസരത്തിലുള്ളതാണെന്നാണ‌് ട്രംപ‌് പ്രതികരിച്ചത‌്.

ഇതുസംബന്ധിച്ച സിഐഎ റിപ്പോർട‌് ട്രംപും മന്ത്രിസഭാംഗങ്ങളും തള്ളി. ട്രംപിന്റെ നിലപാടിനെതിരെ സ്വന്തംപാര്‍ടിയിലുള്ളവരും സെനറ്റർമാരും രംഗത്ത‌് എത്തി.


പ്രധാന വാർത്തകൾ
 Top