Deshabhimani

അദാനി ഗ്രൂപ്പുമായുള്ള പദ്ധതികൾ റദ്ദാക്കി കെനിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 08:59 PM | 0 min read

നെയ്‌റോബി > കരാർ നേടിയെടുക്കാൻ കോഴ കൊടുത്തതായ കേസിൽ അമേരിക്കയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ, അദാനി ഗ്രൂപ്പുമായി നടപ്പാക്കാനിരുന്ന പദ്ധതികൾ റദ്ദാക്കി കെനിയ. നെയ്‌റോബിയിലെ പ്രധാന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന്‌ നൽകാനുള്ള പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയായിരുന്നു. ജോമോ കെന്യാറ്റ വിമാനത്താവളത്തിൽ അദാനി ഗ്രൂപ്പ്‌ രണ്ടാമതൊരു റൺവേ കൂടി പണിയുമെന്നും പാസഞ്ചർ ടെർമിനൽ നവീകരിക്കുമെന്നുമായിരുന്നു ധാരണ. എന്നാൽ, നപടികൾ റദ്ദാക്കാൻ നിർദേശം നൽകിയതായി കെനിയ പ്രസിഡന്റ്‌ വില്യം റുത്തോ പറഞ്ഞു.

പൊതു–- സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൈദ്യുതവിതരണശൃംഖല നിർമിക്കാൻ അദാനി ഗ്രൂപ്പിന്റെ യൂണിറ്റുമായി ഏർപ്പെട്ട 30 വർഷ പദ്ധതിയും റദ്ദാക്കാൻ പ്രസിഡന്റ്‌ നിർദേശിച്ചു. 73.6 കോടി ഡോളർ ചെലവ്‌ പ്രതീക്ഷിച്ച പദ്ധതിയാണിത്‌. പങ്കാളിത്ത രാഷ്ട്രങ്ങളും അന്വേഷണ ഏജൻസികളും നലകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പദ്ധതികൾ റദ്ദാക്കുന്നതെന്നും റുത്തോ പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home