09 October Wednesday

നടത്തിപ്പ് അദാനിക്ക് ; കെനിയയിൽ 
വന്‍ പ്രതിഷേധവുമായി 
വിമാനത്താവള തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


നയ്‌റോബി
കെനിയയിൽ വിമാനത്താവളം പുതുക്കിപ്പണിയാൻ ഗൗതം അദാനിയുമായി ഉണ്ടാക്കിയ കരാറിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. ജോമോ കെൻയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ കെനിയ എയർപോർട്ട്‌ വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന്‌  തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന്‌ വിമാനസർവീസുകൾ നിർത്തിവച്ചു. കരാർ പ്രകാരം വിമാനത്താവളം പുതുക്കിപ്പണിയുന്നതിനും പുതിയ റൺവേയും ടെർമിനലും നിർമിച്ചു നൽകുന്നതിനും പകരം 30 വർഷത്തെ നടത്തിപ്പവകാശം അദാനിക്ക്‌ ലഭിക്കും. കെനിയൻ മനുഷ്യാവകാശ കമീഷൻ നൽകിയ കേസിൽ കരാർ കോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top