16 October Saturday

കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം ; നിലപാട്‌ മാറ്റി താലിബാൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021


കാബൂൾ
കശ്‌മീർ വിഷയത്തിൽ മലക്കംമറിഞ്ഞ്‌ താലിബാൻ. കശ്‌മീരിലെ മുസ്ലിങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ താലിബാന് അവകാശമുണ്ടെന്ന്‌ സംഘടന വക്താവ്‌ സുഹൈൽ ഷഹീൻ ബിബിസിയോട്‌ പറഞ്ഞു. കശ്‌മീരിൽ ഇടപെടില്ലെന്നും ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാനാണ്‌ ശ്രമമെന്നും താലിബാൻ നേതാവ്‌ അനസ്‌ ഹഖാനി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ നിലപാട്‌ മാറ്റം. കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഇടപെടുന്നത്‌ നയത്തിന്‌ വിരുദ്ധമാണെന്നുമാണ്‌ ഹഖാനി പറഞ്ഞത്‌. കശ്‌മീർ ഉൾപ്പെടെ ആഗോള ജിഹാദാണ്‌ ലക്ഷ്യമെന്ന അൽ ഖായ്‌ദ പ്രസ്താവനയ്ക്കുശേഷമായിരുന്നു പ്രതികരണം. എന്നാൽ, കശ്‌മീരിലും ലോകത്തെവിടെയുമുള്ള മുസ്ലിങ്ങളുടെ വിഷയത്തിൽ അവർക്കായി നിലകാള്ളുമെന്ന്‌ സുഹൈൽ ഷഹീൻ പറഞ്ഞു. തുല്യാധികാരം ഉറപ്പാക്കും. ഒരു രാജ്യത്തിനുമെതിരെ സായുധനീക്കം ഉദ്ദേശിക്കുന്നില്ലെന്നും  പറഞ്ഞു.

വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യൻ ദൂതൻ ദീപക്‌ മിത്തൽ ദോഹയിൽ താലിബാനുമായി ചർച്ച നടത്തി. അഫ്‌ഗാൻ മണ്ണ്‌ ഇന്ത്യയിലേക്ക്‌ തീവ്രവാദം കയറ്റി അയക്കാൻ ഉപയോഗിക്കരുതെന്ന്‌ ആവശ്യപ്പെട്ടെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top