22 February Saturday

കശ്‌മീർ: യുഎസ്‌ കോൺഗ്രസിലെ പ്രമേയത്തിന്‌ പിന്തുണയേറി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

പ്രമീള ജയപാൽ

വാഷിങ്‌ടൺ>  ജമ്മു കശ്‌മീരിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ യുഎസ്‌ കോൺഗ്രസിലെ ഇന്ത്യക്കാരിയായ പ്രമീള ജയപാൽ പ്രതിനിധിസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്‌ 36 സഹപ്രായോജകരായി. ഇവരിൽ 34 ഡെമോക്രാറ്റുകളും രണ്ട്‌ റിപ്പബ്ലിക്കന്മാരും ഉൾപ്പെടുന്നു. പ്രമേയം ഇപ്പോൾ സഭാ വിദേശകാര്യ സമിതിയുടെ പരിഗണനയിലാണ്‌.

കശ്‌മീരിലെ സ്ഥിതി മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന്‌ പ്രമേയത്തിന്റെ സഹപ്രായോജികയായി ചേർന്ന ഡെബ്ബി ഡിങ്കൽ ട്വീറ്റ്‌ ചെയ്‌തു. ആയിരക്കണക്കിനാളുകളെ അന്യായമായി തടവിലാക്കിയിരിക്കുകയാണെന്നും ദശലക്ഷക്കണക്കിനാളുകൾക്ക്‌ ഇന്റർനെറ്റ്‌–ടെലിഫോൺ സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അവർ സന്ദേശത്തിൽ തുടർന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top