07 July Thursday

കരീൻ ജാൻ പിയർ 
വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022


വാഷിങ്‌ടൺ
കരീൻ ജാൻ പിയർ വൈറ്റ്‌ ഹൗസിന്റെ അടുത്ത പ്രസ്‌ സെക്രട്ടറിയാകും. ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയാണിവര്‍. ലെസ്ബിയന്‍ ലൈം​ഗികാഭിമുഖ്യം തുറന്നുപ്രഖ്യാപിച്ച വ്യക്തി ഈ പദവിയിലെത്തുന്നതും ആദ്യം. നാൽപ്പത്തിനാലുകാരിയായ അവര്‍ നിലവിൽ ഡെപ്യൂട്ടി പ്രസ്‌ സെക്രട്ടറിയാണ്‌. 13ന്‌ കരീൻ ചുമതലയേൽക്കുമെന്ന് പ്രസിഡന്റ്‌ ജോ ബൈഡന്‍ അറിയിച്ചു.

മാധ്യമസ്ഥാപനമായ എംഎസ്‌എൻബിസിയിൽ ചേരാനായി നിലവിലെ പ്രസ് സെക്രട്ടറി ജെന്‍ പിസാകി സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം. കരീബിയൻ ദ്വീപായ മാർട്ടിനിഖിൽ ജനിച്ച കരീൻ കൊളംബിയൻ സർവകലാശാലയിലാണ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. സിഎൻഎൻ കറസ്‌പോണ്ടന്റ്‌ സുസെയ്‌ൻ മാൽവോകാണ്‌ പങ്കാളി. ഒരു മകളുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top