10 November Sunday

കറാച്ചിയിൽ വിമാനത്താവളത്തിനു സമീപം സ്ഫോടനം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ഇസ്ലാമാബാദ് > പാകിസ്താനിലെ കറാച്ചിയിൽ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ചൈനയിൽ നിന്നുള്ള പൗരൻമാരാണ് മരിച്ചത്. മൂന്നു പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ടാങ്കറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോ​ഗസ്ഥരുമുണ്ട്. ചൈനീസ് എൻജിനീയർമാരും ജീവനക്കാരും അടങ്ങുന്ന വ്യാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top