24 August Saturday

കമല ഹാരിസ‌് രണ്ടാംസ്ഥാനത്ത്‌: സർവേ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

വാഷിങ‌്ടൺ
അമേരിക്കയിൽ 2020ൽ നടക്കുന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ  കമല ഹാരിസ‌് രണ്ടാമത‌് എത്തിയതായി അഭിപ്രായ സർവേ. മുൻ വൈസ‌് പ്രസിഡന്റ‌് ജോ ബൈഡനാണ‌് സർവേയിൽ ഒന്നാമത‌്. 225 പേരുടെ പിന്തുണയാണ‌് ഇദ്ദേഹത്തിനുള്ളത‌്. പൊതുചർച്ചയിലെ  മോശം പ്രകടനം അദ്ദേഹത്തിന്റെ വോട്ട‌ു ശതമാനത്തിൽ ഇടിവ‌് വരുത്തി. കമല ഹാരിസിനാണ‌് അതേ ആഴ്ചയിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത‌്. കമല ഹാരിസിനും 22 ശതമാനമാണ‌് പിന്തുണ. ജൂണിൽ ഏഴു ശതമാനം മാത്രമായിരുന്നു കമലയുടെ പിന്തുണ.

കറുത്തവംശജരുടെ ഇടയിലും കമല ഹാരിസിന‌് വോട്ട‌് ഉയർന്നതായാണ‌് സർവേ സൂചിപ്പിക്കുന്നത‌്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അമേരിക്കയിലെ ആദ്യത്തെ വനിത, ആഫ്രോ–-ഇന്ത്യൻ വംശജയുമായ പ്രസിഡന്റാകും കമല ഹാരിസ‌്. അമ്മ തമിഴ‌്നാട‌് സ്വദേശിയും അച്ഛൻ ആഫ്രോ–-അമേരിക്കൻ വംശജനുമാണ‌്. ഡെമോക്രാറ്റിക് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാലാമത്തെ വനിതയാണ‌് കമല ഹാരിസ‌്.
നിലവിൽ കലിഫോർണിയയിൽനിന്നുള്ള ആദ്യ ആഫ്രോ –-ഇന്ത്യൻ സെനറ്ററാണ‌് കമല.


പ്രധാന വാർത്തകൾ
 Top