18 October Monday

വേൾഡ്‌ ട്രേഡ്‌ സെന്റർമുതൽ വീണ്ടും 
കാബൂൾവരെ

വെബ് ഡെസ്‌ക്‌Updated: Monday Aug 16, 2021


2001 സെപ്തം. 11: ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്ററിലും വിർജീനിയയിലെ പെന്റഗൺ ആസ്ഥാനത്തും അൽ ഖായ്‌ദ ഭീകരാക്രമണം. അമേരിക്കയുടെ നാല്‌ വിമാനം റാഞ്ചി നടത്തിയ ആക്രമണത്തിന്റെ ആസൂത്രകൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ സംരക്ഷണത്തിൽ കഴിഞ്ഞ അൽ ഖായ്‌ദ തലവൻ ഉസാമ ബിൻ ലാദൻ.
 
2001 ഒക്ടോ. 7: അഫ്‌ഗാനിസ്ഥാനിൽ യുഎസ്‌ വ്യോമാക്രമണം തുടങ്ങി. കാബൂൾ, കാണ്ഡഹാർ, ജലാലാബാദ് എന്നിവിടങ്ങളിലെ താലിബാൻ, അൽ ഖായ്‌ദ കേന്ദ്രങ്ങളിൽ ബോംബിട്ടു.

2001 നവം. 13: യുഎസ് പിന്തുണയോടെ വടക്കൻ സഖ്യത്തിന്റെ സേന കാബൂളിൽ. താലിബാൻ സൈന്യം പലായനം ചെയ്തതോടെ മറ്റു നഗരങ്ങളും വീണു.  പല താലിബാൻ നേതാക്കളും പാകിസ്ഥാനിലേക്ക്‌.

2001 ഡിസം. യുഎസ് വ്യോമസേന കിഴക്കൻ അഫ്ഗാനിലെ തോറ ബോറ ഗുഹകളിലെ അൽ ഖായ്‌ദ ഒളിത്താവളങ്ങളിൽ ബോംബിട്ടു. ബിൻ ലാദൻ പാക് അതിർത്തിയിലേക്ക്‌.

2003 മെയ്‌ 2:  ഇറാഖ് അധിനിവേശത്തിനായി അഫ്ഗാനിൽ യുഎസ് സേന എണ്ണം കുറച്ചതോടെ താലിബാൻ വീണ്ടും രംഗത്ത്‌.

2004 ജനു. 26: പുതിയ ഭരണഘടന നിലവിൽ വന്നു.  

2004  ഡിസം. 7: ഹമിദ് കർസായി പ്രസിഡന്റായി.  10 വർഷത്തോളം  ഭരണത്തിൽ തുടർന്നു.
 
2011 മെയ് 2: അമേരിക്കൻ കമാൻഡോകൾ പാകിസ്ഥാനിലെ ആബട്ടാബാദിൽ ഒസാമ ബിൻ ലാദനെ വധിച്ചു. മൃതദേഹം കടലിൽ തള്ളി.

2013 ഏപ്രിൽ 23: താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമർ കറാച്ചിയിൽ മരിച്ചു.  

2014 മെയ് 27:  9800 പേരൊഴികെ ബാക്കി യുഎസ് സൈനികരെ പിൻവലിക്കാൻ  ഒബാമ സർക്കാർ പദ്ധതിരേഖയ്ക്ക്‌ രൂപം നൽകി.

2014  സെപ്‌തം. 29: അഷറഫ്‌ ഗനി  പ്രസിഡന്റായി  അധികാരമേറ്റു. 2019 സെപ്‌തംബറിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

2014 ഡിസം. 28: നാറ്റോ സഖ്യം  സൈനികനീക്കം അവസാനിപ്പിക്കാൻ തീരുമാനിച്ചു.  

2015  മാർച്ച്‌:  താലിബാൻ വീണ്ടും ശക്തിപ്പെട്ടു. സഖ്യ സൈന്യത്തിന്‌  ആക്രമണപരമ്പര.  കാബൂളിലെ പാർലമെന്റ് മന്ദിരവും കുണ്ടൂസ് നഗരവും ആക്രമിച്ചു. ഐഎസ് ഭീകരരും ശക്തിപ്പെട്ടു.  

2017 ആഗസ്‌ത്‌ 21: അഫ്ഗാൻ സർക്കാരുമായി ചർച്ചയ്ക്ക്‌ താലിബാനെ പ്രേരിപ്പിച്ച് ട്രംപ് സർക്കാർ.

2018 സെപ്തം. 4: താലിബാനുമായി ചർച്ചയ്ക്ക് അഫ്ഗാൻ വംശജനും യുഎസ് നയതന്ത്രജ്ഞനുമായ സൽമായി ഖലിൽസാദിനെ യുഎസ് നിയോഗിച്ചു

2020 ഫെബ്രു. 29: ദോഹയിൽ യുഎസ്- –- താലിബാൻ ചർച്ച. സേനാപിന്മാറ്റത്തിന്‌ താലിബാനുമായി കരാർ. താലിബാനും അഫ്ഗാൻ സറക്കാരുമായി സമാധാന ചർച്ച നടത്താനും ആഹ്വാനം. കരാർ പാലിക്കപ്പെട്ടാൽ 14 മാസത്തിനുള്ളിൽ സൈന്യത്തെ പിൻവലിക്കുമെന്ന് യുഎസും നാറ്റോയും.

2020 സെപ്തം. 12: അഫ്ഗാൻ സർക്കാരും താലിബാനും ദോഹയിൽ ചർച്ചയ്ക്ക്‌ തുടക്കം.

2020 ഡിസം. 2:  സർക്കാരും- താലിബാനും പ്രാഥമിക ധാരണയിൽ. 19 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം ആദ്യത്തെ സമാധാന രേഖ ഒപ്പുവച്ചു.

2021 ഏപ്രിൽ 14: സെപ്തംബർ 11നകം മുഴുവൻ യുഎസ് സേനയും ഉപാധികളില്ലാതെ പിൻവാങ്ങുമെന്ന്‌ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം.

2021 ജൂൺ 26: അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി വൈറ്റ് ഹൗസിൽ ബൈഡനുമായി കൂടിക്കാഴ്ച. ഭാവി അഫ്ഗാൻകാർതന്നെ തീരുമാനിക്കുമെന്ന്‌ ബൈഡൻ.

2021 ജൂലൈ 1: ബാഗ്രാം വ്യോമതാവളം യുഎസ് സൈന്യം ഒഴിയുന്നു. ശേഷിച്ചത്‌ യുഎസ് എംബസി സുരക്ഷയ്ക്കുള്ള സൈനികർമാത്രം.

2021 ജൂലൈ 3: വടക്കൻ പ്രവിശ്യകളിൽ അഫ്ഗാൻ സേനയെ തുരത്തി താലിബാൻ മുന്നേറ്റം.

2021 ആഗസ്‌ത്‌ 14: 24 പ്രവിശ്യകൾ പിടിച്ച്‌ താലിബാൻ കാബൂളിന്‌ 15 കിലോമീറ്റർ അടുത്ത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top