18 June Tuesday

അസാൻജെയുടെ അറസ്റ്റ‌് നിന്ദ്യം: ചോംസ്കി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

വാഷിങ‌്ടൺ

വിക്കിലീക‌്സ‌് സ്ഥാപകൻ ജൂലിയൻ അസാൻജെയെ ലണ്ടൻ എംബസിയിൽവച്ച‌് അറസ്റ്റ‌് ചെയ‌്ത‌ത‌് നിന്ദ്യമെന്ന്‌ തത്വചിന്തകനും ചരിത്രകാരനുമായ നോം ചോംസ്കി‌.അസാൻജയെ അറസ്റ്റ‌് ചെയ്യാനായി അമേരിക്ക മാത്രമല്ല ബ്രിട്ടൻ, ഇക്വഡോർ, സ്വീഡൻ തുടങ്ങിയവരും കൂട്ടുനിന്നുവെന്ന‌് ചോംസ‌്കി പറഞ്ഞു. സ്വതന്ത്ര വാർത്താമാധ്യമമായ ഡെമോക്രസി സൺഡേയ‌്ക്ക‌് നൽകിയ അഭിമുഖത്തിലാണ‌് ചോംസ‌്കിയുടെ പ്രതികരണം.

അധികാരത്തിലിരിക്കുന്നവർ ജനങ്ങൾ അറിയരുതെന്ന‌് കരുതിയ സത്യങ്ങർ പുറത്തുവിട്ട മാധ്യമപ്രവർത്തകനെ നിശബ്ദനാക്കാൻ ഇവരെല്ലാം ഒന്നിച്ചു. വിക്കിലീക‌്സ‌് പുറത്തുവിട്ടത‌് ജനങ്ങൾക്ക‌് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങളാണ‌്. ഇത‌് ഭരണാധികാരികളെ ഭയപ്പെടുത്തുന്നു. എന്നാൽ, അവർ അദ്ദേഹത്തെ നിശബ്ദനാക്കി. കാലങ്ങളായി ഇതാണ‌് നടക്കുന്നത‌്. നിങ്ങൾ ചരിത്രം പരിശോധിച്ച‌ുനോക്കൂ. മുസ്സോളിനിയുടെ ഫാസിസ്റ്റ‌് സർക്കാർ  ആന്റോണിയോ ഗ്രാംഷിയെ ജയിലിലടച്ചു. ഇക്വഡോറിന്റെ തൊട്ടടുത്തുള്ള ബ്രസീലിൽ ലുല സർക്കാർ പാവങ്ങൾക്ക‌ുവേണ്ടി പ്രവർത്തിച്ചു.

ലേബർ പാർടി നേതാവായിരുന്ന അവർ വീണ്ടും അധികാരത്തിലേത്തുമെന്നായപ്പോൾ അദ്ദേഹത്തെ ജയിലിലടച്ചു. ഇവിടെ ആളുകളെ നിശബ്ദമാക്കാൻ അവർക്ക‌് കൂട്ടക്കൊലയുടെ ആവശ്യംതന്നെയില്ല. മറ്റു രാജ്യങ്ങളിലേക്ക‌് കടന്നുകയറുകയാണ‌് അമേരിക്ക. ഇത‌് അംഗീകരിക്കാനാകില്ല. മറ്റുരാജ്യങ്ങളിൽ ഇടപെടാനുള്ള അധികാരം ആരാണ‌് അവർക്ക‌്  നൽകിയത‌്. ഇതിനെക്കുറിച്ച‌് സംസാരിക്കാൻ ആരുമില്ലെന്നും ചോംസ‌്കി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top