15 August Monday

അസാൻജിനെ യുഎസിന്‌ വിട്ടുനൽകാൻ സമ്മതിച്ച്‌ ബ്രിട്ടന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


ലണ്ടൻ
വിക്കി ലീക്‌സ്‌ സ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരിക്കയിലേക്ക്‌ നാടുകടത്താൻ സമ്മതിച്ച്‌ യുകെ. കൈമാറാനുള്ള ഉത്തരവിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഒപ്പിട്ടു.

14 ദിവസത്തിനുള്ളിൽ അപ്പീൽ പോകാന്‍ അനുമതിയുണ്ട്‌. 2019 മുതൽ ഇദ്ദേഹം ലണ്ടൻ ജയിലിലാണ്‌.
രഹസ്യവിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്‌ 18 കേസാണ്‌ അമേരിക്കയിൽ അസാൻജിനെതിരെയുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top