07 June Wednesday

1000 ജീവനക്കാരെ 
പിരിച്ചുവിട്ട്‌ 
ജെ പി മോർഗാൻ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023


ന്യൂയോർക്ക്‌
ഏറ്റെടുത്ത്‌ ഒരു മാസത്തിനുള്ളിൽ ഫസ്റ്റ്‌ റിപ്പബ്ലിക്‌ ബാങ്കിലെ 1000 ജീവനക്കാരെ പിരിച്ചുവിട്ട്‌ ജെ പി മോർഗാൻ. കടക്കെണിയിൽപ്പെട്ട്‌ തകർന്ന ഫസ്റ്റ്‌ റിപ്പബ്ലിക്കിനെ ഏറ്റെടുക്കുമ്പോൾ 7200 ജീവനക്കാരെ നിലനിർത്തുമെന്നാണ്‌ ജെ പി മോർഗാൻ മുന്നോട്ടുവച്ചിരിക്കുന്ന വാഗ്‌ദാനം. 15 ശതമാനം ജീവനക്കാർക്കാണ്‌ ജോലി നഷ്ടമാകുന്നത്‌. ഫസ്റ്റ്‌ റിപ്പബ്ലിക്‌ മാസങ്ങൾ മുമ്പ്‌ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. രണ്ടുമാസത്തെ ശമ്പളം  ജീവനക്കാര്‍ക്ക് നല്‍കിയെന്ന് ജെ പി മോർഗാൻ അറിയിച്ചുഅമേരിക്കൻ ചരിത്രത്തിലെ ഏ റ്റവും വലിയ രണ്ടാമത്തെ ബാങ്ക്‌ തകർച്ചയായിരുന്നു ഫസ്റ്റ്‌ റിപ്പബ്ലിക്കിന്റേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top