ഗാസ വംശഹത്യയ്‌ക്കിടെ ഇതുവരെ കൊല്ലപ്പെട്ടത്‌ 
161 മാധ്യമപ്രവർത്തകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 01:22 AM | 0 min read

ഗാസ സിറ്റി
ഇസ്രയേലിന്റെ ഗാസ വംശഹത്യയ്‌ക്കിടെ ഇതുവരെ കൊല്ലപ്പെട്ടത്‌ 161 മാധ്യമപ്രവർത്തകർ. ശനിയാഴ്‌ച വടക്കൻ ഗാസയിലെ ജബലിയ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകനായ മുഹമ്മദ്‌ അബു ജസാറും ഭാര്യയും രണ്ട്‌ കുട്ടികളും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗാസയിൽ 37 പേർ കൊല്ലപ്പെട്ടു. നുസെയ്‌റത്തിലെ ഭവനസമുച്ചയവും വ്യോമാക്രമണത്തിൽ തകർന്നു. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 38,919 ആയി.

 



deshabhimani section

Related News

0 comments
Sort by

Home