16 September Monday

ഈജിപ‌്തിൽ തടവിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവർത്തകന‌് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

കെയ‌്റോ
880 ദിവസമായി ഈജിപ്തിൽ തടവിൽ കഴിഞ്ഞിരുന്ന അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹ്‍മൂദ് ഹുസൈനെ മോചിപ്പിക്കാന്‍ കോടതിയുത്തരവ്. രാജ്യസുരക്ഷയ‌്ക്ക് ഭീഷണിയാകുന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഹുസൈനെ ഈജിപ്ത് അറസ്റ്റ് ചെയ്തത്.എത്രയും പെട്ടെന്ന് ഹുസൈന്റെ മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തഹർ അബുൽ നാസർ പറഞ്ഞു. ഈജിപ‌്ത്യൻ നിയമപ്രകാരം 24 മണിക്കൂറിനകം ഹുസൈൻ മോചിതനാകുമെന്ന‌് അറബിക‌് നെറ്റ‌്‌വർക്ക‌് ഫോർ ഹ്യൂമൻ റൈറ്റ‌് ഇൻഫർമേഷൻ ‌‌എക്സിക്യൂട്ടീവ് ഡയറക്ടർ ജമാൽ ഈദ‌് പറഞ്ഞു.

രാജ്യത്തെ ആഭ്യന്തരകാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത‌് ദേശീയസുരക്ഷയ‌്ക്ക് ഭീഷണിയായെന്നു കാണിച്ച് രാജ്യദ്രോഹകുറ്റമാണ് ഹുസൈനെതിരെ ചുമത്തിയത്. എന്നാല്‍, അല്‍ജസീറ ഇത് നിഷേധിച്ചിരുന്നു. ഖത്തറിലായിരുന്ന അദ്ദേഹം കുടുംബത്തെ സന്ദര്‍ശിക്കാനായി 2016 ഡിസംബര്‍ 20-ന‌് കെയ‌്റോയിലെത്തിയപ്പോൾ  അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top