02 December Friday

ചൈനയെ പ്രകോപിപ്പിച്ച്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

ബീജിങ്‌> തയ്‌വാൻ വിഷയത്തിൽ ചൈനയെ വീണ്ടും പ്രകോപിപ്പിച്ച്‌ അമേരിക്ക. ചൈനയെ പ്രതിരോധിക്കാൻ തയ്‌വാന്‌ അമേരിക്ക പിന്തുണ നൽകുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു.

ആക്രമണത്തിന്‌ ചൈന മുതിർന്നാൽ തയ്‌വാനെ സംരക്ഷിക്കാൻ അമേരിക്കൻ സൈന്യത്തെ ഇറക്കും. സിബിഎസ്‌ ന്യൂസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ബൈഡന്റെ പരാമര്‍ശം. പരാമർശം അമേരിക്കയുടെ ചൈനീസ്‌ നയത്തിന്റെ ലംഘനമാണെന്ന്‌  ചൈന പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top