16 January Saturday

ഇലക്‌ടറൽ കോളേജ്‌ ബൈഡനെ തെരഞ്ഞെടുത്താൽ ഒഴിയുമെന്ന്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


വാഷിങ്‌ടൺ
ഇലക്‌ടറൽ കോളേജ്‌ ജൊ ബൈഡനെ പ്രസിഡന്റായി തെരഞ്ഞെടുത്താൽ താൻ വൈറ്റ്‌ഹൗസ്‌ ഒഴിയുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇലക്ടറൽ കോളേജ്‌ അങ്ങനെ ചെയ്‌താൽ അത്‌ തെറ്റായിരിക്കുമെന്നും ട്രംപ്‌ പറഞ്ഞു. കൃതജ്ഞതാദിന സന്ദേശത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ട്രംപ്‌.

ഡിസംബർ പതിനാലിനാണ്‌ അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇലക്ടറൽ കോളേജ്‌ ചേരുന്നത്‌. 538 അംഗ ഇലക്ടറൽ കോളേജിലേക്ക്‌ ബൈഡന്‌ 306 അംഗങ്ങളെയും ട്രംപിന്‌ 232 പേരെയുമാണ്‌ നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ ലഭിച്ചത്‌. ബൈഡനു ലഭിച്ച വിവിധ സംസ്ഥാനങ്ങളിലെ ഫലം ചോദ്യം ചെയ്‌ത്‌ ട്രംപ്‌ സമർപ്പിച്ച ഹർജികൾ പലതും കോടതികൾ തള്ളി.

ഇനിയും തോൽവി സമ്മതിച്ചിട്ടില്ലാത്ത ട്രംപ്‌, ഇത്തവണ തെരഞ്ഞെടുപ്പിൽ ക്രമക്കേട്‌ നടന്നുവെന്ന ആരോപണം ആവർത്തിച്ചു. ജോർജിയയിൽനിന്നുള്ള രണ്ട്‌ സെനറ്റ്‌ സീറ്റിലേക്ക്‌ ജനുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ അവിടെ വൻ റാലികൾ നടത്തുമെന്ന്‌ ട്രംപ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top