മാഞ്ചസ്റ്റർ
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ തോൽപ്പിക്കുമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബൈഡൻ കഴിഞ്ഞ ദിവസം പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു.
അതേസമയം, മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ നിക്കി ഹാലിയും ജോ ബൈഡനെ വിമർശിച്ച് രംഗത്തെത്തി. എൺപതുകാരനായ ബൈഡൻ അടുത്ത വർഷം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ, കാലാവധി തികയുംവരെ ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലെന്നായിരുന്നു അവരുടെ പ്രസ്താവന. വൃദ്ധനായ ബൈഡന് വീണ്ടും വോട്ട് ചെയ്യുന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിനെ തെരഞ്ഞെടുക്കുന്നതിനു സമാനമാണെന്നും അവർ പറഞ്ഞു. ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഇന്ത്യൻ വംശജയായ കമല വ്യക്തമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..