14 August Friday

സർവേ ഫലം : ബൈഡന്‌ 12 പോയിന്റ്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020


വാഷിങ്‌ടൺ
വീണ്ടും യുഎസ്‌ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡോണൾഡ്‌ ട്രംപ്‌ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിയാകുന്ന ജോ ബൈഡനേക്കാൾ 12 പോയിന്റ്‌ പിന്നിലെന്ന്‌ സർവേ ഫലം. തന്റെ ഇഷ്ട ചാനലായ ഫോക്‌സ്‌ ന്യൂസ്‌ നടത്തിയ സർവേയുടെ കണ്ടെത്തൽ ട്രംപ്‌ തള്ളി.

കഴിഞ്ഞമാസം ബൈഡന്‌ ട്രംപിനേക്കാൾ എട്ടു ശതമാനം പിന്തുണയാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ജൂൺ 13നും 16നും ഇടയിൽ നടത്തിയ പുതിയ സർവേയിൽ 50 ശതമാനത്തോളംപേർ ബൈഡനെ പിന്തുണച്ചപ്പോൾ 38 ശതമാനം പിന്തുണയാണ്‌ ട്രംപിനു ലഭിച്ചത്‌. വംശീയത, തൊഴിലില്ലായ്‌മ, കോവിഡ്‌ തുടങ്ങിയവയാണ്‌ രാജ്യത്തിന്റെ സ്ഥിരതയ്‌ക്ക്‌ പ്രധാന ഭീഷണികളെന്ന്‌ ഭൂരിപക്ഷവും കരുതുന്നു.

ഇതേസമയം, ബൈഡൻ വൈസ്‌ പ്രസിഡന്റാകാൻ വെള്ളക്കാരിയല്ലാത്ത വനിതാ നേതാവിനെ തീരുമാനിക്കണമെന്ന്‌ വെള്ളക്കാരിയായ സെനറ്റർ ആമി ക്ലോബച്ചർ ആവശ്യപ്പെട്ടു. അമേരിക്കയുടെ മുറിവുണക്കാൻ ഇതാവശ്യമാണെന്ന്‌ അവർ പറഞ്ഞു. ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥിത്വത്തിന്‌ മത്സര രംഗത്തുണ്ടായിരുന്നവരിൽ ഒരാളാണ്‌ അറുപതുകാരിയായ ആമി ക്ലോബച്ചർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top