14 December Saturday

ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

PHOTO: Facebook

വാഷിങ്‌ടൺ > അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗാസിലെ സന്ദര്‍ശനത്തിനിടെയാണ്‌ രോഗ സ്ഥിരീകരണം. ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾക്ക്‌ കോവിഡ് തിരിച്ചടിയായിട്ടുണ്ട്‌. പ്രസിഡന്റ്‌ വസതിയിലേക്ക്‌ ക്വാറന്റൈനായി ബെെഡൻ മാറുമെന്ന്‌ വൈറ്റ് ഹൗസ്‌ അറിയിച്ചിട്ടുണ്ട്‌.
 
ജോ ബൈഡന്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ  സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്‌ പിന്മാറണമെന്നുമുള്ള ചർച്ചകൾ നിലനിൽക്കുമ്പോഴാണ്‌ രോഗ സ്ഥിരീകരണം.  കോവിഡിനൊടൊപ്പം ശ്വാസകോശ സംബന്ധമായ ചില പ്രശ്‌നങ്ങളും ബൈഡൻ കാണിക്കുന്നുണ്ട്‌. കോവിഡ് ലക്ഷണങ്ങള്‍ കുഴപ്പമില്ലാത്തതാണെന്ന്‌ മെഡിക്കല്‍ ടീം അറിയിച്ചു.  
 
വൈറ്റ് ഹൗസ് സെക്രട്ടറി കരീന്‍ ജീന്‍ പിയെര്‍ ബൈഡന് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പ്രസംഗം മാറ്റിവച്ചതിന് പിന്നാലെയായിരുന്നു അറിയിപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top