27 January Monday

കോർബിൻ ലേബർ പാർടിയുടെ നേതൃത്വം ഒഴിയും

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ലണ്ടൻ >  മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്‌ കീഴിൽ രണ്ട്‌ പതിറ്റാണ്ട്‌ മുമ്പുണ്ടായ വലതുപക്ഷവൽക്കരണത്തിന്റെ ദുരന്തഫലമാണ്‌ ബ്രിട്ടനിൽ ലേബർ പാർടിയുടെ കനത്ത പരാജയം. സോഷ്യലിസ്‌റ്റ്‌ നേതാവായ ജെറമി കോർബിൻ(70) ജൂതവിരുദ്ധനാണെന്ന എതിരാളികളുടെ നുണപ്രചാരത്തിനൊപ്പം  പാർടിയിലെ ഒരു പ്രബലവിഭാഗവും നിന്നത്‌ പരാജയം കനത്തതാക്കി.

സ്വന്തം മണ്ഡലത്തിൽ പത്താംതവണയും വിജയിച്ച കോർബിൻ ഇനി ഒരു തെരഞ്ഞെടുപ്പിലും ലേബറിനെ നയിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.അടുത്തവർഷമാദ്യം പുതിയ നേതാവിനെ തെരഞ്ഞെടുത്തശേഷം ലേബർ പാർടിയുടെ നേതൃത്വം ഒഴിയും.
 
ബ്രെക്‌സിറ്റ്‌ വിഷയം മാത്രമുയർത്തി കൺസർവേറ്റീവുകൾ വോട്ട്‌ ചോദിച്ചപ്പോൾ രാജ്യത്തെ ആരോഗ്യരംഗത്തടക്കം പൊതുസേവനങ്ങൾ ശക്തിപ്പെടുത്തുമെന്നും പൊതുമേഖലയിൽ നിക്ഷേപം വർധിപ്പിക്കും എന്നുമായിരുന്നു ലേബർ പാർടിയുടെ പ്രധാന മുദ്രാവാക്യങ്ങൾ. എന്നാൽ, മറ്റ്‌ പല രാജ്യങ്ങളിലുമെന്നപോലെ സങ്കുചിത വികാരങ്ങളുയർത്തിയ വലതുപക്ഷപ്രചാരണത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ചർച്ചയായില്ല.

ബ്രെക്‌സിറ്റ്‌ വികാരവേലിയേറ്റത്തിൽ കൺസർവേറ്റീവുകർ വൻ വിജയം നേടിയപ്പോൾ ഇതേ വിഷയമുയർത്തി രൂപീകരിച്ച ബ്രെക്‌സിറ്റ്‌ പാർടി ഒറ്റ സീറ്റും ലഭിക്കാതെ പരാജയപ്പെട്ടു. ബ്രെക്‌സിറ്റിനെ എതിർത്ത ലിബറൽ ഡെമോക്രാറ്റിക്‌ പാർടി 41 സീറ്റ്‌ നേടിയെങ്കിലും നായിക ജോ സ്വിൻസൺ പരാജയപ്പെട്ടു. ഡെമോക്രാറ്റിക്‌ യൂണിയനിസ്‌റ്റ്‌ പാർടി എട്ടും സിൻ ഫീൻ ഏഴും സീറ്റ്‌ നേടി. പരിസ്ഥിതി പ്രധാന വിഷയമാക്കിയ ഗ്രീൻ പാർടിക്ക്‌ ഒരു സീറ്റാണുള്ളത്‌.


പ്രധാന വാർത്തകൾ
 Top