23 November Monday

ലേബർ പാർടിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ജെറമി കോർബിന്‌ ബ്രിട്ടീഷ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

ലണ്ടൻ > ലേബർ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത മുൻ ലീഡറും ദീർഘകാലം ബ്രിട്ടനിലെ പ്രതിപക്ഷ നേതാവുമായിരുന്ന ജെറമി കോർബിന്‌ ബ്രിട്ടീഷ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഐക്യദാർഢ്യം . കോര്‍ബിന്‍ നേതൃത്വത്തിലിരിക്കെ എടുത്ത സെമറ്റിക് വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

നേരത്തെ ഒരു മനുഷ്യാവകാശ നിരീക്ഷണ സംഘം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജേര്‍മി കോര്‍ബിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങളെയും പലസ്തീനികളെ ദിവസേന ഉപദ്രവിക്കുന്നതിനെയും എതിര്‍ക്കുന്ന, പലസ്തീനികളെ പിന്തുണയ്ക്കുന്ന ലേബര്‍ പാര്‍ട്ടിയിലുള്ള എല്ലാവരെയും നിശബ്‌ദമാക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ്‌ എന്ന്‌ ബ്രിട്ടീഷ്‌ കമ്യൂണിസ്‌റ്റ്‌ പാർടി വിലയിരുത്തുന്നു.

ലേബർ പാർട്ടിയുടെ തൊഴിലാളികൾക്ക്‌ വേണ്ടിയുള്ള ദീർഘകാല പോരാട്ടങ്ങളെ തളർത്തുന്നതാണ്‌ ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്‌. ലേബർ പാർട്ടിക്ക്‌ പുതിയ ഉണർവ്‌ നൽകിയ നേതാവാണ്‌ കോർബിൻ, പുതിയ അംഗങ്ങളുടെ ഒഴുക്കുതന്നെ കോർബിന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്ക്‌ ഉണ്ടായി.

കോര്‍ബിന്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് ഇരുന്ന സമയങ്ങളില്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയില്ല, തല്‍പ്പര കക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആന്റി സെമറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍.

അതേസമയം പാര്‍ട്ടിയിലെ ആന്റി സെമന്റിക് വിഷയങ്ങള്‍ ഉണ്ട് എന്നത് യഥാര്‍ത്ഥ്യമാണെന്നും ഇത് അപലപനീയമാണെന്നുമാണ് കോര്‍ബിന്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഉള്ള പ്രശ്‌നത്തെ രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും എതിരാളികളും മിക്ക മാധ്യമങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ത്തി കാണിച്ചതാണെന്നും കോര്‍ബിന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top