02 June Tuesday

നാളെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ ജിദ്ദ - കോഴിക്കോട് വിമാനം ഇന്ന്‌ രാത്രി പുറപ്പെടും

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

മനാമ > നാളെ പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ജിദ്ദ ‐ -കോഴിക്കോട് വിമാനം ശനിയാഴ്‌ച രാത്രി 11:15 ന്‌ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്‌ച‌ വിമാനം ഉണ്ടായിരിക്കില്ല. ഇന്ന് രാത്രി 11:15 ന് പോകുന്ന വിമാനത്തിലേക്ക് എല്ലാവരുടെയും ടിക്കറ്റ് മാറ്റിയിട്ടുണ്ടെന്നും എയര്‍ലൈന്‍സ് അറിയിച്ചു. സൗദിയില്‍നിന്നുള്ള എല്ലാ രാജ്യാന്തര വിമാനങ്ങളും ഞായറാഴ്‌ച മുതല്‍ നിര്‍ത്തിവെച്ച സഹചര്യത്തിലാണ് നടപടി.

ഞായറാഴ്ച ജിദ്ദ -‐ കാലിക്കറ്റ് വിമാനത്തിൽ ടിക്കറ്റ്‌ ബുക്ക് ചെയ്‌ത എല്ലാ യാത്രക്കാരും ഇന്ന് (ശനി) രാത്രി 8 ന് മുന്‍പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പഴയ ടിക്കറ്റ് തന്നെ ഉപയോഗിക്കാം.


പ്രധാന വാർത്തകൾ
 Top