07 August Friday

ജപ്പാനിൽ വെള്ളപ്പൊക്കം; 34 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


ടോക്ക്യോ
ദക്ഷിണ ജപ്പാനിൽ കുമാ നദിക്ക്‌ സമീപമുണ്ടായ വെള്ളപ്പൊക്കത്തിൽ 34 പേർ മരിച്ചു. വയോധികരെ താമസിപ്പിച്ചിരുന്ന കേന്ദ്രത്തിലെ 12 പേരെയോളം കാണാതായി.  ഒരു മണിക്കൂറിൽ 100 മില്ലിമീറ്റർ മഴയാണ്‌ ഈ പ്രദേശങ്ങളിൽ ലഭിച്ചത്‌. കുത്തൊഴുക്കും മണ്ണിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന്‌ തടസ്സമാകുന്നുണ്ട്‌. 

രണ്ടു ദിവസമായുള്ള കനത്ത മഴയെത്തുടർന്ന്‌  200,000ത്തോളമാളുകളോട്‌ മാറി താമസിക്കാൻ നിർദേശിച്ചു. കോവിഡ്‌ ഭീഷണിയുള്ളതിനാൽ വീടുകളിൽ കഴിയാൻ തന്നെയാണ് മിക്കവരും‌ തീരുമാനിച്ചത്‌. 40000ത്തിലധികം പ്രതിരോധസേനയെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top