വാഷിങ്ടൺ
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട് 76 സൗദി അറേബ്യൻ പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തിയെങ്കിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ തൊടാതെ അമേരിക്ക. കിരീടാവകാശിയുടെ അനുമതിയോടെയായിരുന്നു കൊലപാതകമെന്ന യുഎസ് രഹസ്യാന്വേഷ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടും അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്താത്തത് ഡെമോക്രാറ്റിക് ക്യാമ്പിലും അമർഷം ഉളവാക്കിയിട്ടുണ്ട്. മുൻ സൗദി രഹസ്യാന്വേഷണ മേധാവി അഹ്മദ് അൽ അസിരി ഉൾപ്പെടെയുള്ളവർക്കാണ് ഉപരോധം. 76 പേരുടെ വിസയും നിരോധിച്ചു.
സൗദി കിരീടവകാശിയെ സംരക്ഷിച്ചുവന്ന ഡോണൾഡ് ട്രംപ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരിക്കുകയായിരുന്നു. മുഹമ്മദ് ബിൻ രാജകുമാരന്റെ താൽപര്യപ്രകാരമായിരുന്നു കൊലപാതകം എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് ജോ ബൈഡൻ സർക്കാർ പരസ്യമാക്കിയെങ്കിലും സൗദിയുമായുള്ള ബന്ധം കൂടുതൽ വഷളാവാതിരിക്കാനാണ് രാജകുമാരനെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..