Deshabhimani

മാർപാപ്പയെ വരവേറ്റ് ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ മസ്ജിദിന്റെ ഇമാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:55 AM | 0 min read


ജക്കാർത്ത
സമാധാനം പുലരുവാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഒന്നിച്ച്‌ പ്രവർത്തിക്കാൻ ലോകജനതയോട്‌ ആഹ്വാനം ചെയ്ത്‌ ഫ്രാൻസിസ്‌ മാർപാപ്പയും തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമായ ഇസ്തിഖ്‌ലാൽ മസ്ജിദിന്റെ മുഖ്യ ഇമാമും.

മതസൗഹാർദത്തിന്റെ സന്ദേശം നൽകിക്കൊണ്ട്‌ ആറ്‌ മതങ്ങളുടെ പ്രതിനിധികളോടൊപ്പം വ്യാഴാഴ്‌ച ഇൻഡോനേഷ്യയിലെ ഇസ്തിഖ്‌ലാൽ മസ്ജിദ്‌ സന്ദർശിച്ച മാർപ്പാപ്പയെ മുഖ്യ ഇമാമായ നസറുദ്ദീൻ ഉമർ എതിരേറ്റു. മസ്‌ജിദിന്റെ തൊട്ടടുത്തുള്ള കത്തോലിക്‌ പള്ളിയിലേക്കുള്ള ഇടനാഴിയിൽ വച്ചാണ്‌ ഉമർ മാർപാപ്പയെ സ്വീകരിച്ചത്‌.



deshabhimani section

Related News

0 comments
Sort by

Home