25 August Sunday

അഴിമതിക്കേസ്: മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ‌് ജേക്കബ‌് സുമ അന്വേഷണ കമീഷന്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

ജോഹനസ‌്ബർഗ‌്> അഴിമതിക്കേസിൽ കുടുങ്ങിയ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ‌് ജേക്കബ‌് സുമ ജുഡീഷ്യൽ അന്വേഷണ കമീഷനു മുന്നിൽ ഹാജരായി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ‌് ആരോപണങ്ങളെന്ന‌് സുമ ജഡ‌്ജിയോട‌് പറഞ്ഞു. അഴിമതിക്കാരുടെ രാജാവ‌് എന്ന പേര‌് തനിക്ക‌് ചിലർ ചാർത്തിത്തരുകയാണെന്നും അദ്ദേഹം പറഞ്ഞു.

2009 മുതൽ പ്രസിഡന്റായിരുന്ന സുമയെ അഴമതിയാരോപണങ്ങളെത്തുടർന്ന‌് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ‌് പാർടി കഴിഞ്ഞവർഷം രാജിവയ‌്പിക്കുകയായിരുന്നു. തുടർന്ന‌് പ്രസിഡന്റായ സിറിൽ റമഫോസയാണ‌് അന്വേഷണ കമീഷനെ നിയോഗിച്ചത‌്. ഇന്ത്യൻ വംശജരായ ഗുപ‌്തകുടുംബം മന്ത്രിസഭാരൂപീകരണത്തിൽ സ്വാധീനം ചെലുത്തിയത‌് ഉൾപ്പെടെയുള്ള വിഷയങ്ങളാണ‌് കമീഷൻ അന്വേഷിക്കുന്നത‌്.

ഇവരടക്കം വമ്പന്മാർ സർക്കാർ ടെൻഡറുകളും മറ്റും കൈക്കലാക്കി വൻ അഴിമതി നടത്തിയത‌ിന‌് സുമ കൂട്ടുനിന്നുവെന്നാണ‌് ആരോപണം.


പ്രധാന വാർത്തകൾ
 Top