02 December Monday

ഗാസയിൽ സ്‌കൂൾ തകർത്തു; 12 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ഗാസ സിറ്റി > മധ്യ ഗാസയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്‌കൂളിനു നേരെ ഇസ്രയേൽ ആക്രമണം. വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റു. ഇതോടെ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,469 ആയി ഉയർന്നു. 1,02,561 പേർക്ക്‌ പരിക്കേറ്റു.

ഗാസയിലേക്ക്‌ ഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസിയെ ഇസ്രയേൽ വിലക്കിയതോടെ വൻ ദുരിതമാണ്‌ മേഖലയിൽ അനുഭവപ്പെടുന്നതെന്ന്‌ റെഡ്‌ ക്രോസ്‌ പറഞ്ഞു. ഇന്ന് മാത്രം 27 പേരാണ് ​ഗാസയിൽ കൊല്ലപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top