12 December Thursday

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

photo credit:X

ബെയ്റൂട്ട്> ലബനനിലെ തീരദേശ നഗരമായ ടയറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. ആക്രമണത്തിൽ  46 പേർക്ക് പരിക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് പേരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.   വെള്ളിയാഴ്ച വൈകുനേരമായിരുന്നു ആക്രമണമെന്ന്‌ ലെബനൻ സ്റ്റേറ്റ് വാർത്താ ഏജൻസി പറഞ്ഞു. രക്ഷാപ്രവർത്തകർ ഇപ്പോഴും പ്രദേശത്ത്‌ നിന്ന്‌ മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top