05 December Thursday

വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 93 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

വീഡിയോ ദൃശ്യം

കെയ്‌റോ > വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 93 പേർ കൊല്ലപ്പെട്ടു. 40 പേരെ കാണാതായി. അഞ്ച് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടമാണ് ആക്രമണത്തിൽ തകർന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

ഒക്ടോബറിൽ വടക്കൻ ഗാസയിൽ ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ദിവസങ്ങൾ നീണ്ട റെയ്ഡിന് ശേഷം വടക്കൻ ഗാസ പ്രദേശത്തെ ഏക ആശുപത്രിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയിരുന്നു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ്  വീണ്ടും ആക്രമണമുണ്ടായത്. ജീവനക്കാരുടെയും മരുന്നുകളുടെയും അഭാവം മൂലം രോഗികളെ ചികിത്സിക്കാൻ ബുദ്ധിമുട്ടുന്നതായും ആശുപത്രിയിൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളടക്കം ചികിത്സയിലാണെന്നും ജബാലിയയിലെ കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ ഹുസാം അബു സഫിയ പറഞ്ഞു.

കഴിഞ്ഞ ദിവസം ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചിരുന്നു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top