08 November Friday

​ഗാസ സ്കൂളിൽ ഇസ്രയേൽ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ഗാസ സിറ്റി > തെക്കൻ ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു.  തെക്കൻ ഗാസ സിറ്റിയിലെ ഒരു സ്‌കൂളിലാണ്  ആക്രമണമുണ്ടായത്. അതേസമയം ഹമാസ് കമാൻഡ് സെൻ്ററിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 13 കുട്ടികളും ആറ് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. മറ്റൊരു ആക്രമണത്തിൽ സമീപ പ്രദേശത്തെ സ്കൂളിൽ അഭയാർഥികളായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു.

പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 41,000ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. സംഘർഷത്തെ തുടർന്ന്  2.3 ദശലക്ഷത്തോളം ജനങ്ങളെയും മാറ്റിപ്പാർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top