02 December Monday

ഗാസയിൽ കൂട്ടക്കൊല തുടർന്ന്‌ ഇസ്രയേൽ ; 47 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


ഗാസ സിറ്റി
ഗാസയിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവ്‌ തടയുന്നിനൊപ്പം ആക്രമണവും ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ  47 പേർ കൊല്ലപ്പെട്ടു. സുരക്ഷിത മേഖലകളിലും അഭയാർഥി ക്യാമ്പുകളിലുംമറ്റുമാണ്‌ ഐഡിഎഫ്‌ ബോംബാക്രമണം നടത്തിയത്‌. ഇതുവരെ 43,712 പേരാണ്‌ കൊല്ലപ്പെട്ടത്‌.

വടക്കൻ ജോർദാൻ താഴ്‌വരയിലെ കർദല ഗ്രാമത്തിൽ ഇസ്രയേൽസേന വീടുകൾ ഇടിച്ചുനിരത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ പലസ്‌തീനിയൻ വാർത്താ ഏജൻസി  പ്രതിനിധിയെയും ഒരു പലസ്‌തീൻ ടെലിവിഷൻ ചാനൽ റിപ്പോർട്ടറെയും ഐഡിഎഫ്‌ കസ്‌റ്റഡിയിലെടുത്തു. ഗാസയ്‌​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കാ​ൻ യുഎ​സ് ന​ൽ​കി​യ 30 ദി​വ​സ​ത്തെ സ​മ​യ പ​രി​ധി ചൊ​വ്വാ​ഴ്ച​ അ​വ​സാ​നി​ച്ചിരുന്നു. എന്നാൽ സഹായവുമായി എത്തുന്ന വാഹനങ്ങൾ ഇസ്രയേൽ തടയുന്നതയാണ്‌ സന്നദ്ധ സംഘടനകൾ പറയുന്നത്‌.

അതിനിടെ, ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് ഡ്രോണുകൾ അയച്ചതായി ലബനനിലെ സായുധസംഘമായ ഹിസ്‌ബുള്ള അവകാശപ്പെട്ടു. അതിനിടെ ഹമാസ്‌ തടങ്കലിലാക്കിയ ഇസ്രയേൽ പൗരന്റെ വീഡിയോ പലസ്‌തീനിയൻ ഇസ്‌ലാമിക്‌ ജിഹാദ്‌ ഗ്രൂപ്പ്‌ പുറത്തുവിട്ടു. ഗാസമുനമ്പിൽ ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും രൂക്ഷമായ ക്ഷാമമാണെന്നും ബന്ദികളെ മോചിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ബന്ദിയാക്കപ്പെട്ട സാഷ ട്രുഫാനോവ്‌ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സൈനിക നീക്കത്തെ തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണിതെന്ന്‌ ഇസ്രയേൽ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top