11 December Wednesday

ആശുപത്രികളില്‍ 
ബോംബ് വര്‍ഷം ; ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024


ഗാസ സിറ്റി
ഗാസയിൽ ഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎൻ ഏജൻസിയെ വിലക്കിയതിന്‌ പിന്നാലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ. ഗാസ മുനമ്പിലാകെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു. ഇതിൽ 33  പേരും കൊല്ലപ്പെട്ടത്‌ വടക്കൻ ഗാസയിലാണ്‌. കമാൽ അദ്‌വാൻ ആശുപത്രി ലക്ഷ്യം വച്ച്‌ നിരന്തരമായ ആക്രമണവും തുടർന്നു. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നവജാത ശിശുക്കൾക്കടക്കം പരിക്കേറ്റെന്ന്‌ വാർത്താ ഏജൻസി റിപ്പോർട്‌ ചെയ്‌തു. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക്‌ നടത്തിയ ആക്രമണത്തിൽ കുടിവെള്ള സംഭരണിയും വൈദ്യുതി ബന്ധവും തകർത്തിരുന്നു.

ഗാസയിലെ ബെയ്‌ത്ത്‌ ലാഹിയയിൽ വലിയ കുഴിമാടമൊരുക്കി കൊല്ലപ്പെട്ടവരെ കൂട്ടമായി അടക്കുന്ന ദൃശ്യംപുറത്തുവന്നു. ഗാസയിൽ ആകെ മരിച്ചവരുടെ എണ്ണം 43,391 ആയി ഉയർന്നു. 1,02,347 പേർക്ക്‌ പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top