02 December Monday

ഗാസയിൽ 45 മരണം ; ആക്രമണം തുടർന്ന്‌ ഇസ്രയേൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


വെസ്‌റ്റ് ബാങ്ക്
വടക്കൻ ഗാസയിലെ താമസസമുച്ചയത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ് ലെഹിയയിലെ കെട്ടിടത്തിനുനേരെയാണ് ഞായറാഴ്‌ച പുലർച്ചെ ആക്രമണമുണ്ടായത്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ജബാലിയയിലും ആക്രമുണ്ടായി. ഇവിടെ നിരവധി പേർക്ക്‌ ജീവഹാനിയുണ്ടായി. നിരവധി വീടുകൾ തകർന്നു. ഗാസാമുനമ്പിലെ ഏറ്റവും വലിയ എട്ട്‌ അഭയാർഥി ക്യാമ്പുകൾ പ്രവർത്തിക്കുന്ന ജബാലിയ ലക്ഷ്യമിട്ട്‌ മൂന്നാഴ്‌ചയിലധികമായി ഇസ്രയേൽ രൂക്ഷമായ ആക്രമണമാണ്‌ നടത്തുന്നത്‌.

ഇസ്രയേലിൽ ട്രക്ക് ആൾക്കൂട്ടത്തിലേക്ക്‌ ഇടിച്ചുകയറ്റി
ഇസ്രയേലിൽ ട്രക്ക് ബസ് സ്‌റ്റോപ്പിലേക്ക്‌ ഇടിച്ചുകയറ്റി. 35 പേർക്ക്‌ പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. ഞായാറാഴ്‌ച റാമത്‌ ഹഷ്‌റോണിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ  ഹെഡ്‌ ക്വാട്ടേഴ്‌സിസും ഇസ്രയേൽ സൈനിക കേന്ദ്രത്തിനും സമീപമാണ്‌ സംഭവം. അറബ്‌ പൗരനാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും ഇയാളെ വധിച്ചതായും ഇസ്രയേൽ പൊലിസ്‌ വക്താവ്‌ അസി അഹറോണി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top