ഇസ്ളാമാബാദ് > ഇന്റര്‍നെറ്റ് കേബിളിലുണ്ടായ തകരാര്‍മൂലം പാകിസ്ഥാനിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എട്ട് വിമാനം റദ്ദാക്കി. ജെദ്ദയ്ക്കുസമീപം സമുദ്രാന്തര്‍ഭാഗത്ത് കേബിളിനുണ്ടായ തകരാര്‍മൂലമാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചശേഷം സര്‍വീസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.