Deshabhimani

ഇമ്രാൻ ഖാനെ മോചിപ്പിക്കാനായി പ്രതിഷേധം: പൊലീസുകാരടക്കം 6 പേർ കൊല്ലപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:32 PM | 0 min read

ഇസ്ലാമാബാദ് > ജയിലിലുള്ള പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ 6 പേർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരടക്കം 6 സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർടി പ്രവർത്തകരാണ് പ്രക്ഷോഭം നടത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് സംഘർഷം കൂടുതൽ അക്രമാസക്തമായി. പ്രതിഷേധക്കാർ തിരിച്ച് കല്ലറിഞ്ഞു.

സർക്കാർ ഇസ്ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാൽ വെടിവെക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home