18 June Tuesday

ഐഎസ‌് ബന്ധം; മൂന്നുപേർക്ക്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ബാഗ‌്ദാദ‌് > ഭീകരസംഘടനയായ ഐഎസില്‍ ചേർന്നതായി കണ്ടെത്തിയ മൂന്നു ഫ്രഞ്ച‌് പൗരന്മാരെ തൂക്കിക്കൊല്ലാൻ ഇറാഖ‌് കോടതി വിധിച്ചു. കെവിൻ ഗൊണറ്റ‌്, ലിയോണാർഡ‌് ലോപസ‌്, സലിം മചുവോ എന്നിവർക്ക‌് 30 ദിവസത്തിനുള്ളിൽ വിധിക്കെതിരെ അപ്പീൽ നൽകാം. സിറിയയിൽനിന്ന‌് ഫെബ്രുവരിയിൽ യുഎസ‌് സഹായത്തോടെ പിടികൂടി വിചാരണയ‌്ക്കായി ഇറാഖിലേക്കയച്ച 12 ഫ്രഞ്ച‌് പൗരന്മാരിൽ മൂന്നുപേർക്കാണ‌് വധ ശിക്ഷവിധിച്ചത‌്.

ആദ്യമായാണ‌് ഫ്രഞ്ച‌് പൗരന്മാർക്ക‌് ഐഎസ‌് ബന്ധം ആരോപിക്കപ്പെട്ട‌് വധ ശിക്ഷ ലഭിക്കുന്നത‌്. സംഭവം ഇറാഖിന്റെ ആഭ്യന്തരകാര്യമാണെന്നും പ്രതികരിക്കാനില്ലെന്നും ഫെബ്രുവരിയിൽ ഫ്രഞ്ച‌് പ്രസിഡന്റ‌് ഇമാന്വൽ മാക്രോൺ വ്യക്തമാക്കി. ഇതുവരെ ഇറാഖ‌് കോടതി നൂറുകണക്കിന‌ു വിദേശികളായ ഭീകരവാദികളെ വിചാരണ ചെയ്തിരുന്നെങ്കിലും ആദ്യമായാണ‌് വധശിക്ഷ വിധിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top