22 October Tuesday

ഇറാഖിൽ സ്‌ഫോടനം; 12 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ബാഗ്‌ദാദ്‌ >  ഇറാഖിലെ കർബലയ്‌ക്കടുത്ത്‌ വെള്ളിയാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക്‌ പരിക്കേറ്റു. മിനിബസിലാണ്‌ സ്‌ഫോടനം നടന്നത്‌. കർബലയിൽനിന്ന്‌  അൽഹിലയിലേയ്‌ക്ക്‌ വരികയായിരുന്ന  ബസ്‌ സൈനിക ചെക്‌പോസ്റ്റിന്‌ സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.   സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോംബ്‌ വച്ചതായി സംശയിക്കുന്നയാളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top